• Breaking News

    'കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട'; ഗണ്‍മാനെ അനുവദിക്കാനുള്ള സംസ്ഥാന ഇന്റലിജന്‍സ് നിര്‍ദേശത്തിനെതിരെ കെ. സുരേന്ദ്രന്‍

    'I don't want the security of the Kerala Police'; K against state intelligence directive to allow gunman. Surendran , www.thekeralatimes.com

    തിരുവനന്തപുരം:
    ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് നിര്‍ദേശം.

    സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്.പിക്ക് ഇന്റലജിന്‍സ് എ.ഡി.ജി.പി നിര്‍ദേശം നല്‍കി. സുരക്ഷയ്ക്കായി പൊലീസിനെ ഇന്ന് മുതല്‍ തന്നെ നിയമിക്കുമെന്നാണ് വടകര റൂറല്‍ എസ്.പി ശ്രീനിവാസന്‍ അറിയിച്ചത്.

    അതേസമയം ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

    ‘ഞാന്‍ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.
    പൊലീസ് എനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നത്.

    കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങള്‍ ഇതിന് മുന്‍പ് നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പൊലീസിന്റെ സുരക്ഷയില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാന്‍ പോകുന്നത്.

    രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഇത്തരം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഞാന്‍ അതൊക്കെ ഫേസ് ചെയ്യാന്‍ തയ്യാറായി തന്നെയാണ് പൊതുരംഗത്ത് നില്‍ക്കുന്നത്’,സുരേന്ദ്രന്‍ പറഞ്ഞു.