അരുവിക്കര സ്കൂളിൽ പുതിയ മന്ദിരവും ബസും ഉദ്ഘാടനം ചെയ്തു

അരുവിക്കര: അരുവിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച പുതിയ സ്കൂൾ മന്ദിരത്തിന്റെയും ബസിന്റെയും ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി അധ്യക്ഷയായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്.പ്രീത, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻനായർ, പഞ്ചായത്ത് അംഗം രജിതകുമാരി, പ്രിൻസിപ്പൽ ബേബി റാണി, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ്, പി.ടി.എ പ്രസിഡന്റ് ഇ.കെ.മോഹനൻ, എസ്.എം.സി. ചെയർമാൻ എസ്.മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.