• Breaking News

    പതിവായി ​ഗോമൂത്രം കുടിക്കാറുണ്ട്; ആനപ്പിണ്ടം ചായ ഒരു പ്രശ്നമേയല്ല; അക്ഷയ് കുമാർ

    Drinks cow urine regularly; Elephant tea is not a problem; Akshay Kumar , www.thekeralatimes.com

    മുംബൈ: താൻ ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇന്‍ ടു ദി വൈല്‍ഡ് എന്ന പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ലൈവിലാണ് അക്ഷയ് കുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്.

    ലോക പ്രസിദ്ധമായ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലെ ബെയര്‍ ഗ്രില്‍സിനൊപ്പമായിരുന്നു അക്ഷയ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്. അക്ഷയ് കുമാറിനൊപ്പം ബെല്‍ ബോട്ടം എന്ന സിനിമയില്‍ അഭിനയിച്ച ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു.

    കൂടാതെ ഹുമ ഖുറേഷി ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് അത് തനിക്ക് പ്രശ്‌നമില്ലെന്നും, പതിവായി ഗോമൂത്രം കുടിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞത്. ആയുര്‍വേദത്തിലൂന്നിയാണ് ഗോമൂത്രം ദിവസേന കഴിക്കുന്നതെന്നും അക്ഷയ് വ്യക്തമാക്കിയത്.