• Breaking News

    ബിഗ് ബോസ് മൂന്നാം ഭാഗം; മത്സരാർത്ഥികളായി രഹന ഫാത്തിമ ശാലു മേനോന്‍, സരിത എസ് നായര്‍ സീസൺ ഉടൻ?

    Bigg Boss Part III; Rehana Fathima Shalu Menon and Saritha S Nair to contest season soon? , www.thekeralatimes.com

    ഇന്ത്യയില്‍ ടെലിവിഷന്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്ന് തുടങ്ങിയ ബിഗ് ബോസ് ഇന്ന് മലയാളം വരെ എത്തി നിൽക്കുന്നു. കാത്തിരിപ്പിനൊടുവിലായിരുന്നു ബിഗ് ബോസ് രണ്ടാം ഭാഗം എത്തിയത്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ ഷോ നിർത്തിവെയ്ക്കുകയായിരുന്നു

    ഉടനെ മറ്റൊരു സീസണ്‍ കൂടി വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ബിഗ് ബോസ് പ്രേമികള്‍. കൊവിഡ് പശ്ചാതലത്തില്‍ നിന്നും മാറിയതിന് ശേഷമായിരിക്കും ഷോ ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ഉടന്‍ തുടങ്ങാന്‍ പോവുകയാണ്. ഹിന്ദിയിലും തമിഴിലുമാണ് അടുത്ത മാസങ്ങളില്‍ ബിഗ് ബോസ് തുടങ്ങുക.

    എന്നാൽ മലയാളം സീസണിൽ മത്സരിപ്പിക്കാന്‍ സാധ്യത ഉണ്ടാവുന്ന ചില താരങ്ങളുടെ പേര് വിവരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്

    രഹാന ഫാത്തിമ ശാലു മേനോന്‍, സരിത എസ് നായര്‍ തുടങ്ങിയവര്‍ അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ തവണ റിമി ടോമി അടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിചാരിക്കാത്ത താരങ്ങളായിരുന്നു എത്തിയത്.