• Breaking News

    ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദി; നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന തലവന്‍

    Thank you for your sincerity for unity; WHO chief thanks Narendra Modi , www.thekeralatimes.com

    ഹേഗ്:
    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോക ആരോഗ്യ സംഘടന തലവന്‍ ട്രോഡോസ് അഥനം ഗബ്രിയേസുസ്. നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാനാകുവെന്നും കൊവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐക്യത്തിനുള്ള ആത്മാര്‍ഥതക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോവിഡ് പ്രതിരോധത്തില്‍ മോദി ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചിരുന്നു.

    എന്നാൽ കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണെന്നായിരുന്നു മോദിയുടെ ചോദ്യം. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്നചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു.മൂന്നാംഘട്ട പരീക്ഷണം അയല്‍ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.