സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു
കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു സി.എഫ് തോമസ്. ഒൻപത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

