24 മണിക്കൂറിനിടെ 88,600 കോവിഡ് രോഗികൾ, 1124 മരണം; 59,92,532 പേർക്ക് രോഗബാധ

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,92,532 ആയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു ദിവസം ആയരിത്തിന് മുകളിൽ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ 1124 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. ഇതോടെ മരണം 94,503 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 81 ശതമാനം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമാണ്. 49.41 ലക്ഷം പേരാണ് രോഗമുക്തരായത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്ക ഉയർത്തി വർദ്ധിക്കുകയാണ്.
