• Breaking News

    സീരിയൽ സെറ്റിലെ 23 പേർക്ക് കോവിഡ്‌; സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം; താക്കീതുമായി ടെലിവിഷൻ ഫ്രട്ടേണിറ്റി

    Covid‌ for 23 people on the serial set; Fake propaganda on social media; Television fraternity with warning , www.thekeralatimes.com

    കൊച്ചിയിൽ ഷൂട്ടിങ്ങ് പുരോഗമിച്ചു വന്നിരുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ സെറ്റിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും അടക്കം 25 പേർ നിലവിൽ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിൽ എറണാകുളത്തെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറൻ്റയിനിൽ താമസിക്കുകയാണ്.

    സീരിയലിൽ പ്രവർത്തിച്ച് പിന്നീട് പുറത്തേക്ക് പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് കേരള ടെലിവിഷൻ ഫ്രട്ടേണിറ്റി പുറത്തുവിട്ടു:

    അഭിനേതാകൾ:

    വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ എന്നിവരാണ് ഇവർ.

    സാങ്കേതിക പ്രവർത്തകർ:

    രവി ചന്ദ്രൻ (ക്യാമറമാൻ )
    പ്രദീപ് വള്ളിക്കാവ് (സംവിധായകൻ)
    കനകരാജ് (ക്യാമറമാൻ )
    സുധീഷ് ശങ്കർ (സംവിധായകൻ)

    ഈ സീരിയലിൻ്റെ നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുന്നുണ്ട് എന്നും ടെലിവിഷൻ ഫ്രട്ടേണിറ്റി പറഞ്ഞു. എന്നാൽ അത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും, സീരിയൽ സെറ്റിൽ കോവിഡ് സ്ഥിരീകരിച്ച ഉടൻ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു എന്ന് ഇവർ വ്യക്തമാക്കി. ഈ സംഭവത്തെ തുടർന്ന് സീരിയൽ ലൊക്കേഷനുകളിൽ കർശന നിയന്ത്രണവും മുൻകരുതലുകളും പാലിക്കണമെന്നും ഫ്രട്ടേണിറ്റി ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.