• Breaking News

    സിനിമയിൽ അവസരം ലഭിക്കുവാനാണോ തുണിയുടെ ഇറക്കം കുറച്ചത് എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി നന്ദന വർമ്മ

    Nandana Varma gives a scathing answer to the question of whether she has reduced her clothes to get a chance in cinema. , www.thekeralatimes.com

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരമാണ് നന്ദന വർമ്മ. ഗപ്പി എന്ന സിനിമയിലെ തട്ടമിട്ട ആമിനയെ ആരും മറക്കാനിടയില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് നന്ദന. ഇടക്കിടക്ക് പുതിയ ഫോട്ടോസ് ഇടുകയും ആരാധകരോട് സംവദിക്കുകയും ചെയ്യുന്ന താരമാണ് നന്ദന. എന്നാൽ മറ്റു നടിമാരെ പോലെ തന്നെ സദാചാര കമൻറുകളും ഏറെ നേരിട്ടു കൊണ്ടിരിക്കുകയാണ് നന്ദന.

    സിനിമയിൽ അവസരം ലഭിക്കുവാൻ ആണോ തുണിയുടെ നീളം കുറയ്ക്കുന്നത് എന്നാണ് പലരും കമന്റുകളിൽ ചോദിക്കുന്നത്. എന്നാൽ ആളുകൾക്ക് ഇതിൽ നിന്നും എന്തു സന്തോഷമാണ് ലഭിക്കുന്നത് എന്നാണ് നന്ദന ചോദിക്കുന്നത്. നന്ദന പോസ്റ്റ് ചെയ്യുന്ന മിക്ക ഫോട്ടോയുടെയും താഴെ സദാചാര കമൻറുകൾ പതിവാണ്. പല കമൻറുകൾക്കും നന്ദന ചുട്ട മറുപടി നൽകാറുമുണ്ട്.

    ഒരു വ്യക്തി ധരിക്കുന്ന വസ്ത്രവും അയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും അയാളുടെ സ്വാതന്ത്ര്യം അല്ലേ? ഫോട്ടോഷൂട്ടിന് ധരിക്കുന്ന വേഷത്തിന് മോശം കമൻറുകൾ ഇടുന്നത് എന്തിനാണ്? ഓരോരുത്തർക്കും അവരുടെ ജോലി ഇല്ലേ? അതുപോലെ എല്ലാവർക്കും സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ ന എന്നും നന്ദന ചോദിക്കുന്നു.

    അടുത്തിടെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്ന പേരിൽ നടി അനശ്വരക്കെതിരെ വലിയ രീതിയിലുള്ള സാമൂഹിക വിമർശനം നടന്നിരുന്നു. അനശ്വര വളരെ ബോൾഡ് ആയ നടി ആണെന്നും അവൾക്ക് ഇതെല്ലാം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാൻ സാധിക്കുമെന്നും നന്ദന പറയുന്നു. എന്നാൽ തനിക്ക് ലഭിക്കുന്ന ചില കമൻറുകൾ തന്നെ മാനസികമായി തളർത്താറുണ്ട് എന്നും നന്ദന വെളിപ്പെടുത്തുന്നു.