• Breaking News

    ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി, അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു, ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ!! ശാന്തിവിള ദിനേശ്

    The total betrayal was a slap on the neck, or the birth of two children in their womb, and the man did not even cry on the phone !! Shanthivila Dinesh , www.thekeralatimes.com

    തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്നു എന്ന് കാണിച്ചു സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. ഇതിൽ സംവിധായകനെതിരേ പോലീസ് കേസ് എടുത്തിരിക്കുകയാണ്. ഈ പരാതിയ്ക്ക് പിന്നാലെ തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് സംവിധായകൻ നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ വന്നതിനു ശേഷം ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് തന്നെ വിളിച്ചിരുന്നെന്നു സംവിധായകൻ വെളിപ്പെടുത്തുന്നു.

    ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ… ‘ഈ വിഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഭാഗ്യലക്ഷ്മി എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കിൽ തനിക്ക് പരാതി ഇല്ലെന്നും അതില്‍ പറയുന്നു. എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു. ഞാൻ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സിനിമാക്കാർക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനിതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വിഡിയോ നീക്കം ചെയ്തത്.’

    ‘ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പേര് കേട്ടതും ഞെട്ടിപ്പോയി. പെട്ടന്ന് സ്കൂട്ടർ നിർത്തി അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. മകൻ സത്യത്തിൽ ഞാൻ പറയുന്നു. ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ. ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി, അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോടും പരാതി പറഞ്ഞില്ലെന്നും തനിക്കു വേണ്ടിയും ആരും സംസാരിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞു.’ ശാന്തിവിള ദിനേശ് പറഞ്ഞു.