24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് രോഗബാധ, മരണം 1039; രാജ്യത്തെ കോവിഡ് ബാധിതർ 60 ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,542 ആയി.
രാജ്യത്ത് നിലവില്‍ 9,62,640 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 50,16,521 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ ( സെപ്റ്റംബര്‍ 27) രാജ്യത്ത് 7,19,67,230 സാമ്പിളുകള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 7,09,394 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.