ലൈഫ് മിഷൻ വിവാദം; വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി
ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെത്തിയ സിബിഐ പരിശോധന നടത്തി. രണ്ട് മണിക്കൂർ നീണ്ട പരിശോധനയിൽ ഉദ്യോഗസ്ഥർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു.
വൈദ്യുതിക്ക് അനുമതി നൽകിയത്, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം സന്ദർശിക്കുകയാണ് അടുത്ത നീക്കം.
സിബിഐയുടെ കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും പല ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35–ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം.
അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിൻ്റെ നിർമ്മാണം നിലച്ചു. നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാൻ യൂണിടാക് എംഡി നിർദേശിച്ചതായി ജോലിക്കാർ പറയുന്നു