ഐപിഎൽ മാച്ച് 9: കിംഗ്സ് ഇലവനു ബാറ്റിംഗ്; രാജസ്ഥാനിൽ യശസ്വി പുറത്ത്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഒൻപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കിംഗ്സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസിൽ രണ്ട് മാറ്റങ്ങളുണ്ട്. പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുക.
രാജസ്ഥാൻ റോയൽസിൽ ഡേവിഡ് മില്ലറിനു പകരം ജോസ് ബട്‌ലറും യശസ്വി ജയ്സ്വാളിനു പകരം അങ്കിത് രാജ്പൂതും കളിക്കും.