• Breaking News

    രണ്ട് പേര്‍ക്ക് പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്‌ണൻ

    Kodiyeri Balakrishnan said that the CPM is not a movement capable of killing four instead of two , www.thekeralatimes.com

    തിരുവനന്തപുരം:
    രണ്ട് പേര്‍ക്ക് പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാൽ കൊലയ്ക്ക് കൊല എന്നതല്ല പാര്‍ട്ടിയുടെ നയമെന്നും അദ്ദേഹം പറയുകയുണ്ടായി. ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകം നടന്നത്. കോണ്‍ഗ്രസ് നേതൃത്വം എല്ലാം സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയതിനാലാണ് ആക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു. വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാര്‍ട്ടിയായിരുന്നെങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു. വെഞ്ഞാറമൂട് കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപെടില്ല. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാത്തിന്‍റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.