‘കെ.ടി ജലീൽ അഭിമുഖം നൽകിയത് ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതിക്ക്’; ജന്മഭൂമി വാർത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ. കെ ഷാഹിന
മന്ത്രി കെ.ടി ജലീലുമായി അഭിമുഖം നടത്തിയതിന് പിന്നാലെ ബാംഗ്ലൂരു സ്ഫോടക്കേസ് പ്രതിയെന്ന് അധിക്ഷേപിച്ച ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദ ഫെഡറൽ അസോസിയേറ്റ് എഡിറ്റർ കെ.കെ ഷാഫിന.
‘മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് ജലീല്‍; ഷാഹിന ചോദിച്ചാല്‍ മണിമണി പോലെയെന്ന’ എന്ന തലക്കെട്ടോടെയാണ് മാധ്യമ പ്രവർത്തകയ്ക്കെതിരെ ജന്മഭൂമി വാർത്ത നൽകിയത്.
‘മാധ്യമ പ്രവര്‍ത്തകരോട് സത്യം പറയാന്‍ മനസ്സില്ലെന്നു പറഞ്ഞ ജലീല്‍ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തക വിളിച്ചപ്പോള്‍ സത്യവും അസത്യവും എല്ലാം മണിമണി പോലെ പറഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന കെ. കെ ഷാഹിനയ്ക്കാണ് അഭിമുഖം നല്‍കിയത്- എന്നെല്ലാമാണ് റിപ്പോർട്ടിൽ എഴുതിയത്.
തന്നെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയാണെന്ന് അസത്യം പ്രചരിപ്പിക്കുന്നതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് കെ.കെ ഷാഹിന ദ ക്യുവിനോട് പറഞ്ഞു.
‘ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളുടെ മൊഴി മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടക പൊലീസ് ഷാഹിനയ്‌ക്കെതിരേ കേസെടുത്തിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെ മറ്റു കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നു. മദനി ഉള്‍പ്പെടെയുള്ളവരുടെ വക്കാലത്തുമായി രംഗത്തു വരാറുള്ള ഷാഹിന അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. വ്യാജവാര്‍ത്തകള്‍ എഴുതുന്നതില്‍ മിടുക്കിയുമാണ്’- ഇത്തരത്തിലുള്ള അധിക്ഷേപങ്ങളാണ് ജന്മഭൂമി റിപ്പോർട്ടിലുള്ളത്.
ബംഗ്ലൂരു കേസിൽ താൻ പ്രതിയല്ല. കുറച്ച് വർഗീയ വാദികൾ വായിക്കുന്ന പത്രം എന്ത് എഴുതിയാലും അത് വായിക്കുന്നവർ തന്നെ കുറിച്ച് എന്ത് വിചാരിച്ചാലും കുഴപ്പമില്ലെന്നും ഷാഹിന പറഞ്ഞു.

