സുരക്ഷാഭീഷണി; കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കും, എക്സ് കാറ്റഗറി സുരക്ഷ
സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കാം. രഹസ്യാനേഷണ വകുപ്പിന്റെതാണ് തീരുമാനം.
കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.
നേരത്തെ തന്നെ ഗൺമാനെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അത് നിരസിക്കുകയായിരുന്നു.
അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
കേരള പൊലീസിന്റെ സുരക്ഷയിൽ തനിക്ക് വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷാഭീഷണി ഗൗരവമായി കാണുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

