• Breaking News

    യു​ക്രൈനി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 22 പേർ മരിച്ചു

    At least 22 people have been killed in a military plane crash in Ukraine , www.thekeralatimes.com

    യു​ക്രെൈ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​രി​ച്ചു. കിഴക്കൻ നഗരമായ കർകൈവിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

    അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​ക്രെൈ​നി​ലെ ഖാ​ർ​കി​വി​നു സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50-നാ​യി​രു​ന്നു സം​ഭ​വം.

    കർകൈവിലെ വ്യോമസേനാ സർവകലാശാലയിലെ സൈനിക വിദ്യാർത്ഥികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 27 പേരുണ്ടായിരുന്നു. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് യുക്രൈൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ൻറ​ൺ ജെ​റാ​ഷ്ചെ​ങ്കോ പ​റ​ഞ്ഞു.

    വി​മാ​നാ​പ​ക​ട​ത്തി​ൻറെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻറ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി ശ​നി​യാ​ഴ്ച പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും ജെ​റാ​ഷ്ചെ​ങ്കോ അ​റി​യി​ച്ചു.