• Breaking News

    മാധ്യമങ്ങൾ തന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ജലീല്‍

    Jalil said the media was helping the insurgents to endanger themselves , www.thekeralatimes.com

    തിരുവനന്തപുരം :
    മാധ്യമങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. മാധ്യമ സുഹൃത്തുക്കളോട് തനിക്ക് സഹതാപം മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

    തന്നെ അപായപ്പെടുത്താന്‍ മാധ്യമങ്ങൾ കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ജലീല്‍ പറയുന്നത്. ഇതിനാണ് തന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും മാധ്യമങ്ങൾ തത്സമയം വിവരം നല്‍കുന്നതെന്നും ജലീല്‍ ആരോപിച്ചു. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്ന വാദം തന്നെയാണ് മന്ത്രി വീണ്ടും ആവര്‍ത്തിച്ചത്.

    തനിക്ക് ആകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടുമുണ്ട്. 5 ലക്ഷം ലോണെടുത്തതിന്റെ പേരില്‍ അതും ഇപ്പോള്‍ പണയത്തിലാണ്. ഇതുകൂടാതെ, തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവ് കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിലില്ല. താന്‍ ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകനാണ്. തന്റെ എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറഞ്ഞു.