നൂറിൽ 9.1 പേർ പോസിറ്റിവാകുന്നു; കേരളത്തിൽ കോവിഡ് രാജ്യശരാശരിക്കും മുകളിൽ, ആശങ്ക
കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാവുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി രാജ്യശരാശരിയ്ക്ക് മുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതോടെ ആശങ്ക ഉയരുന്നു.
പ്രതിദിന രോഗബാധ ഏഴായിരം പിന്നിടുകയും ചെയ്തതോടെ കേരളം മുൾമുനയിൽ. സംസ്ഥാനത്ത് ശനിയാഴ്ച 7006 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിൽ ഏഴാം സ്ഥാനത്താണിപ്പോൾ കേരളം.
രാജ്യത്ത് നൂറുപേരെ പരിശോധിച്ചാൽ 8.7 പേർക്കാണ് കോവിഡ് പോസിറ്റീവാകുന്നത്. എന്നാൽ കേരളത്തിൽ ഇത് 9.1 ആണ്. ജൂൺ ആദ്യം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 7.4 രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ വെറും 1.6 ആയിരുന്നു.
ഓണം ആഘോഷവും അതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളും സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.
ഇതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഐസിയു ബെഡുകൾ ലഭിക്കാതെയായി. സർക്കാർ മേഖലയിൽ 13 ഐസിയു ബെഡുകളും 33 വെന്റിലേറ്ററുകളും മാത്രമാണ് ഒഴിവുള്ളത്.
മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിയിലും ഓക്സിജൻ ക്ഷാമവും നേരിടുന്നു. നിയന്ത്രണം കടുപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടു.

