മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജസ്വന്ത് സിങ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ് (82) അന്തരിച്ചു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്.
സൈനിക സേവനത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്ന ജസ്വന്ത് പാർട്ടിയിലെ വിമത സ്വരമായിരുന്നു. തുടർന്ന് 2009ൽ ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ശേഷം ബി.ജെ.പിയുടെ ശക്തരായ വിമർശകരിൽ ഒരാളായായിരുന്നു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. ജസ്വന്ത് സിങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
അടൽജിയുടെ കാലത്ത് നിർണായവകുപ്പുകൾ കൈകാര്യം ചെയ്ത ജസ്വന്ത് ജി ധനകാര്യ, പ്രതിരോധ രംഗങ്ങളിൽ നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

