‘പുത്രവത്സല്യം കൊണ്ട് കോടിയേരി അന്ധനും ബധിരനും മൂകനുമായി’; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വർഗീയ രാഷ്ട്രീയത്തിന്റെ പിന്നാലെ പരിഭ്രാന്തമായി ഓടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയെ വാരിപ്പുണരുന്ന പാർട്ടിയാണ് സിപിഎം. മുഖം നഷ്ടപ്പെട്ട നേതാവിൻ്റെ വിലാപമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോ. പുത്രവത്സല്യം കൊണ്ട് കോടിയേരി അന്ധനും ബധിരനും മൂകനുമായി. വന്ന വഴി മറക്കരുത്. തുറന്ന സംവാദത്തിന് സി പി എമ്മിനെ ക്ഷണിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ സി ബി ഐ അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.