• Breaking News

    ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

    Benny Behanan resigns as UDF convener , www.thekeralatimes.com

    ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു. കൺവീനർ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാൻ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു.

    രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായതെന്നും എന്നാൽ കൺവീനർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബഹന്നാൻ കൂട്ടിച്ചേർത്തു.