• Breaking News

    തുള്ളിച്ചാടി രഹന ഫാത്തിമയും ശ്രീലക്ഷ്മി അറക്കലും മറ്റ് ആക്ടിവിസ്റ്റുകളും; ചരിത്രത്തിൽ രേഖപ്പെടുത്തിയ ശബരിമല സ്ത്രീ പ്രവേശന വിധി വന്നിട്ട് രണ്ട് വർഷം ; നിങ്ങൾക്കിനിയും മതിയായില്ലേയെന്ന് സോഷ്യൽ മീഡിയ

    It is two years since the historic Sabarimala woman entry verdict Social media is not enough for you , www.thekeralatimes.com

    കേരളത്തിൽ മണ്ഡലകാലത്ത് ശബരിമലയിൽ കയറിയെ തീരൂഎന്ന് വാശിപിടിച്ച ആക്ടിവിസ്റ്റായിരുന്നു രഹന ഫാത്തിമ ബിന്ദു അമ്മിണി, ബിന്ദു കല്യാണി തങ്കം, ലിബി എന്നിവർ. അൽപ്പ വസ്ത്ര ധാരിണിയായി സോഷ്യൽ മീഡിയയിൽ വന്ന് കോടാനുകോടി അയ്യപ്പഭക്തരെ അപമാനിക്കുക കൂടി ചെയ്തിരുന്നു രഹന ഫാത്തിമ എന്ന ആക്ടിവിസ്റ്റ്.

    പോലീസ് സംരക്ഷണത്തിൽ രഹന ഫാത്തിമ അടക്കമുള്ളവർ മല കയറാനെത്തിയത് ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തൻമാരെതിർക്കുകയും അതു വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു.

    ചരിത്രത്തിൽ രേഖപ്പെടുത്തിയ ശബരിമല സ്ത്രീ പ്രവേശന വിധി വന്നിട്ട് രണ്ട് വർഷം. #Sep_28

    Posted by Sreelakshmi Arackal on Sunday, 27 September 2020

    ശബരിമലക്കു പോകാനായി തനിക്ക് സർവ്വ സുരക്ഷയും ഒരുക്കണമെന്ന് കൊച്ചി ഐജി ഓഫീസിലെത്തി ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. മുൻകൂട്ടി അറിയിക്കാതെ നടത്തിയ യാത്ര അവസാനം വൻ വിവാദങ്ങളിലാണ് എത്തിനിന്നത്.

    ഇന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ശബരിമല സ്ത്രീ പ്രവേശന വിധി വന്നിട്ട് രണ്ട് വർഷം തികയുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചാണ് രഹന രം​ഗത്തെത്തിയിരിക്കുന്നത്.

    ബിന്ദു അമ്മിണി, ബിന്ദു കല്യാണി തങ്കം, ലിബി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.