സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; അതിരൂക്ഷ കോവിഡ് വ്യാപനം സംഭവിക്കുന്നതായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് സംഭവിക്കുന്നത് അതിരൂക്ഷമായ കോവിഡ് വ്യാപനമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. നാം നില്‍ക്കുന്നത് അതീവ ഗുരതരമായ സാഹചര്യത്തിലാണെന്നും എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.
അച്ചടക്കത്തിനുള്ള സമയമാണിപ്പോള്‍. ജീവനാണ് പരമപ്രധാനം. സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡോ.എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.