ഇതുവരെ നാലു വിവാഹങ്ങൾ കഴിച്ചു.. അഞ്ചാമത്തേത് ഉടൻ ഉണ്ടാകുമോ എന്ന് പ്രേക്ഷകർ.. പ്രതികരണവുമായി രേഖ
പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ജനപ്രിയ താരമായി മാറിയ അഭിനേത്രിയാണ് രേഖ സതീഷ്. ദീപ്തി ഐപിഎസിന്റെ ഭർത്താവിൻറെ അമ്മയായിട്ടാണ് രേഖ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. പത്മാവതി എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് എത്തുകയാണ് രേഖ.
നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയിൽ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങൾ എല്ലാകാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കിൽ പോലും തനിക്ക് ആ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു മടിയില്ലെന്നും രേഖ പറയുന്നു.
ഇപ്പോൾ മകനോടൊപ്പം സന്തോഷത്തോടെയാണ് താൻ കഴിയുന്നത് എന്ന് രേഖ പ്രതികരിച്ചു. അഞ്ചാമത്തെ വിവാഹം കൂടി ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അത് ഉടനെ ഉണ്ടാകില്ല എന്ന് രേഖ തിരിച്ചടിച്ചു. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് തൻറെ ഒന്നാമത്തെ ഭർത്താവിനെ മാത്രമായിരുന്നു എന്നും രേഖ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ഒരുപാട് അപകടങ്ങൾ സംഭവിച്ച വ്യക്തിയാണ് ഞാൻ. അച്ഛനും അമ്മയും പിരിഞ്ഞുപോയി, അങ്ങനെ ആരുടെയെങ്കിലും തുണയ്ക്ക് വേണ്ടി പല അബദ്ധങ്ങളിലും ചെന്നു ചാടി.
എല്ലാവർക്കും എൻറെ പണം മാത്രം ആയിരുന്നു വേണ്ടത്. ആരും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെ ആണ് എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എൻറെ തെറ്റ് എന്നോ, എന്താണ് പിരിഞ്ഞു പോകാൻ കാരണം എന്നോ ആരും പറഞ്ഞില്ല. പക്ഷേ ഞാൻ അവരെ ഒന്നും കുറ്റപ്പെടുത്തുകയില്ല, കാരണം എനിക്ക് അവരോട് പ്രണയം തോന്നിയിരുന്നില്ല. ആകെ ഒരു അഡിക്ഷൻ ഉണ്ടായിരുന്നത് ആദ്യം ഭർത്താവിനോട് മാത്രമായിരുന്നു.

