മൗനം വെടിഞ്ഞു ഹുമാ ഖുറേഷി, അനുരാഗ് കശ്യപിതിരായ ആരോപണത്തിൽ പ്രതികരിച്ച് നടി
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഹുമ ഖുറേഷി. മമ്മൂട്ടി നായകനായ വൈറ്റ് എന്ന സിനിമയിലൂടെ മലയാളത്തിലും ഇവർ അരങ്ങേറിയിട്ടുണ്ട്. അങ്ങനെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ഇവർ. സംവിധായകൻ അനുരാഗ് കശ്യപിനെതിരായ ആരോപണത്തിൽ ആരോപണമാണ് ഇപ്പോൾ ബോളിവുഡിൽ ചൂടുപിടിച്ച ചർച്ചയായി മാറി ഇരിക്കുന്നത്.
നടി പായൽ ഘോഷ് ആണ് സംവിധായകനെതിരെ ആരോപണമുമായി രംഗത്തെത്തിയത്. ഒരുപാട് ആളുകൾ ആണ് നടിയെ പിന്തുണച്ചും എതിർത്തും രംഗത്തെത്തുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് പായൽ ഘോഷ് ഇത്തരത്തിൽ കള്ളപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് വലിയൊരു വിഭാഗം ആളുകൾ കരുതുന്നത്. ഈ വിഷയത്തിലേക്ക് പിന്നീട് ഹുമാ ഖുറേഷിയുടെ പേരും വലിച്ചിഴക്കപ്പെടുകയായിരുന്നു. ഈ വിവാദത്തിലാണ് ഇപ്പോൾ മൗനം വെടിഞ്ഞ് ഹുമാ ഖുറേഷി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
പായലിനെ ഉപയോഗിച്ച ശേഷം ഇതു വലിയ കാര്യമല്ലെന്നും, തന്നോടൊപ്പം പ്രവർത്തിച്ച നടിമാരായ ഹുമാ ഖുറേഷി, മാഹി ഗിൽ എന്നിവർ ഒരു വിളിപ്പുറത്ത് ആണ് ഉള്ളത് എന്നും സംവിധായകൻ പറഞ്ഞു എന്നാണ് പായൽ ആരോപിക്കുന്നത്. ഇതിനോട് ആണ് ഇപ്പോൾ പ്രതികരണവുമായി ഹുമാ ഖുറേഷി തന്നെ നേരിട്ട് എത്തിയിരിക്കുന്നത്.
“2012-13 കാലയളവിലാണ് ഞാനും അനുരാഗം ഒന്നിച്ച് പ്രവർത്തിക്കുന്നത്. എൻറെ നല്ല സുഹൃത്താണ്, കഴിവുറ്റ സംവിധായകനാണ്. എൻറെ വ്യക്തിപരമായ അനുഭവത്തിൽ എൻറെ അടുത്തോ, എനിക്ക് പരിചയമുള്ള മറ്റാരുടെയെങ്കിലും അടുത്തോ അദ്ദേഹം മോശമായി പെരുമാറിയതായി അറിവില്ല. അങ്ങനെ ആരോടെങ്കിലും സംവിധായകൻ പെരുമാറിയിട്ടുണ്ട് എങ്കിൽ അവർ ബന്ധപ്പെട്ടവരെ അറിയിക്കണം. പോലീസും കോടതിയും ഒക്കെ ഇവിടെ ഉണ്ടല്ലോ.” – ഹുമാ ഖുറേഷിയുടെ പ്രതികരണം.
ഈ അനാവശ്യ വിവാദത്തിൽ പ്രതികരിക്കണം എന്ന് കരുതിയതല്ല എന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചത് കൊണ്ട് മാത്രമാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയത് എന്നും ഹുമാ ഖുറേഷി കൂട്ടിച്ചേർത്തു.

