• Breaking News

    ‘ഒരു ഫോണ്‍ വിളിയില്‍ റിച്ചയെ കിട്ടും’ നിയമനടപടിയ്ക്കൊരുങ്ങി താരം

    The actor is preparing for the legal proceedings of 'Get Richa on a phone call' , www.thekeralatimes.com

    അനുരാഗ് കശ്യപിനെതിരെയുള്ള നടി പായല്‍ ഘോഷിന്റെ ലൈംഗിക ആരോപണത്തില്‍ നിയമ നടപടിക്കൊരുങ്ങി ബോളിവുഡ് താരം റിച്ച ഛദ്ദ. തന്റെ പേര് വിവാദത്തിലേക്ക് തെറ്റായി വലിച്ചിട്ടു എന്നാരോപിച്ചാണ് താരം നിയമനടപടിക്ക് ഒരുങ്ങുന്നത്.

    വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്നും സംവിധായകന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തിയ പായല്‍ റിച്ച ഛദ്ദയും മറ്റുള്ളവരേയും ഒരു ഫോണ്‍ കോളില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പറയുന്നത്. റിച്ഛ ഛദ്ദ, മഹിയ ഗില്‍, ഹുമ ഖുറേഷി തുടങ്ങിയവര്‍ക്ക് അവസരം നല്‍കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോഴാണ് അനുരാഗ് ഇത്തരത്തില്‍ മറുപടി നല്‍കിയത് എന്നാണ് പായല്‍ പറഞ്ഞത്. ഇതിനെതിരെയാണ് റിച്ചയുടെ പ്രതികരണം. പായല്‍ ഘോഷ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച റിച്ച ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

    അപകീര്‍ത്തികരമായും വ്യാജമായും തന്‍റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് റിച്ച ഛദ്ദയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.