• Breaking News

    സെക്രട്ടേറിയേറ്റിൽ സമരക്കാരെ നേരിട്ട തിരുവനന്തപുരം അസിസ്റ്റന്റ് കമ്മിഷണർക്ക് കോവിഡ്; സമ്പർക്കപട്ടിക സങ്കീർണ്ണം

    Covid to the Assistant Commissioner of Thiruvananthapuram who confronted the protesters in the Secretariat; The contact list is complex , www.thekeralatimes.com

    തിരുവനന്തപുരം കൻ്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിൽ നടന്ന സമരങ്ങൾ നേരിടുന്നതിൽ എ.സി.പി സജീവമായിരുന്നു.

    അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പർക്ക പട്ടിക സങ്കീർണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസിസ്റ്റൻറ് കമ്മീഷണർക്ക് സമ്പർക്കമുണ്ട്.

    യൂത്ത് കോൺ​ഗ്രസ് നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ എം.എൽ.എമാരായ ഷാഫി പറമ്പലിനെയും ശബരിനാഥിനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്.

    ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണരുടെ ഗൺമാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണർ നിരീക്ഷണത്തിലാണ്.