• Breaking News

    ‘സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലി​ട്ടു, മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ചു’; ഉമേഷ് വള്ളിക്കുന്നിന് എതിരെ രണ്ട് അന്വേഷണം കൂടി

    'Suspension' North Social Media, Media Spoke '; Two more investigations against Umesh Vallikunnu , www.thekeralatimes.com

    ‘സ​ദാ​ചാ​ര ലം​ഘ​നം’ ആ​രോ​പി​ച്ച്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത സി​വി​ൽ പൊ​ലീ​സ്​ ഓ​ഫീ​സ​ർ​ ഉമേഷ് വള്ളിക്കുന്നിനെതിരെ  കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം. സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലി​ട്ടു, മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ചു എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​സ്​​പെ​ഷ​ൻ ഉ​ത്ത​ര​വ്​ ഫേെയ്സ്​​ബു​ക്കി​ലി​ട്ട​തി​ലൂ​ടെ ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ആ​തി​ര കെ. ​കൃ​ഷ്​​ണ​ന്​ അ​പ​മാ​ന​മു​ണ്ടാ​യി എ​ന്ന​താ​ണ്​ ആ​ക്ഷേ​പം.​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ അ​സി. ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൻെറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശി​ച്ച​ത്.

    ഡി.​സി.​ആ​ർ.​ബി അ​സി. ക​മ്മീഷ​ണ​ർ ര​ഞ്​​ജി​ത്ത്​ ഉ​മേ​ഷി​നോ​ട്​ ഫേ​യ്സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട​തു സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ച്​ സേ​ന​യ്ക്ക്​ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ആ​ക്ഷേ​പ​ത്തി​ൽ ട്രാ​ഫി​ക്​ സൗ​ത്ത്​ അ​സി. ക​മ്മീ​ഷ​ണ​ർ ബി​ജു​രാ​ജി​നോ​ടാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശി​ച്ച​ത്​ എ​ന്നാ​ണ്​ വി​വ​രം.

    വി​വാ​ദ ഉ​ത്ത​ര​വി​ലെ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി​​എ.​വി. ​ജാേ​ർ​ജി​നെ​തി​രെ​യും വ​നി​ത പൊ​ലീ​സി​ല്ലാ​തെ മൊ​ഴി​യെ​ടു​ക്കാ​നെ​ത്തി സ്​​ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ച്ച​തി​ന്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ അ​സി. ക​മ്മീഷ​ണ​ർ സു​ദ​ർ​ശ​നെ​തി​രെ​യും ആ​തി​ര ന​ൽ​കി​യ പ​രാ​തി ഉ​ത്ത​ര​മേ​ഖ​ല ​ഐ.​ജി അ​ശോ​ക്​ യാ​ദ​വി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

    അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്​​ച ആ​തി​ര​യു​ടെ അ​യ​ൽ​വാ​സി​ക​ളി​ൽ​ നി​ന്ന്​ പൊലീസ്​ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഒ​രു സ്​​ത്രീ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്നു​ണ്ടോ, അ​വ​രെ​ക്കൊ​ണ്ട്​ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടോ, അ​വി​ടെ ആ​ണു​ങ്ങ​ൾ വ​രാ​റു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ അ​ന്വേ​ഷി​ച്ച​ത്. ആ​തി​ര​ക്ക്​ വാ​ട​ക വീ​ടെ​ടു​ത്തു ന​ൽ​കി, അ​വി​ടെ നി​ത്യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി എ​ന്നീ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ്​ ഉ​മേ​ഷ്​ വ​ള്ളി​ക്കു​ന്നി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. വി​വാ​ദ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ര​ട​ക്കം രം​ഗ​ത്തു​ വ​ന്നി​രു​ന്നു.

    ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന സ്​​ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ വി​ധേ​യ​രാ​ണ്​ ​സ​സ്​​പെ​ഷ​ൻ​ഷ​നി​ലാ​യ ഉമേഷിനെതിരേ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്​ ചു​ക്കാ​ൻ​ പി​ടി​ക്കു​ന്ന​ത്​ എ​ന്ന​ത്​ ഇ​തി​ന​കം വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.