• Breaking News

    രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ നിര്‍ദേശം ഇറങ്ങി : സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനം അറിയിച്ച് കേന്ദ്രം

    Unlock 5 guidelines issued in the country: The Center has also announced the decision on the reopening of schools , www.thekeralatimes.com

    രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും.

    അതേസമയം, രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ രോഗബാധിതര്‍ 62,25,763 ആയി. ഇന്നലെ മാത്രം 86,428 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 51,87,825 ആയി ഉയര്‍ന്നു. 9,40,441 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 83 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.57 ശതമാനമായി താഴ്‍ന്നു.