• Breaking News

    ഹാർബറുകളുടെ ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിമാരെ തഴഞ്ഞത് പ്രതിഷേധാർഹം : കെ.സുരേന്ദ്രൻ

    K Surendran lashes out at Union ministers over inauguration of harbors , www.thekeralatimes.com

    കോഴിക്കോട്:
    കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭങ്ങളായ കൊയിലാണ്ടി, മഞ്ചേശ്വരം ഹാർബറുകളുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്നും കേന്ദ്രമന്ത്രിമാരായ വി.മുരളീധരനെയും സഞ്ജീവ് ബല്യനെയും ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

    പദ്ധതിയുടെ മുക്കാൽ പങ്കും കേന്ദ്രസർക്കാരിൻ്റെ വിഹിതത്തിൽ നിന്നാണെന്നിരിക്കെ കേന്ദ്ര പ്രതിനിധികളെ അവഗണിച്ചത് ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നാടിൻ്റെ വികസനപ്രവർത്തനങ്ങളെ ദുരുപയോഗം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നയം സംസ്ഥാനത്തിന് ദോഷം ചെയ്യും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി വിജയൻ നടത്തുന്ന ഉദ്ഘാടന പ്രഹസനം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.