• Breaking News

    കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; 13. 12 ശതമാനം; മൂന്ന് ജില്ലകളില്‍ 1000 കടന്ന് രോഗ ബാധിതര്‍

    Covid test positivity rate rises; 13. 12 percent; More than 1000 cases have been reported in three districts , www.thekeralatimes.com

    ഇന്ന് കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.12 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നരോഗ സ്ഥിരീകരണ നിരക്കാണ് ഇത്. സംസ്ഥാനത്തെ പ്രതിദിന സാമ്പിള്‍ പരിശോധനയില്‍ ഇന്ന് വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനയില്‍ 8790 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

    7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് 27 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 178 പേരും 94 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധരായി.

    മൂന്ന് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികളുടെ വിവരം.

    27 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1403 ആയി.7660 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി.വിവിധ ജില്ലകളിലായി 2,90,504 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്.11 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്പോട്ട് ആക്കുകയും 12 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.