• Breaking News

    പരുത്തിക്കുഴി ഗവ.എൽ.പി സ്‌കൂൾ മന്ദിരം ഉദ്‌ഘാടനം ചെയ്തു

    നെടുമങ്ങാട്: പരുത്തിക്കുഴി ഗവ.എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.റഹിം, വൈസ് പ്രസിഡൻറ് ബി.ബി.സുജാത, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എസ്.സുനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജയകുമാർ,  സ്‌കൂൾ വികസന സമിതി ചെയർമാൻ വി.ശശിധരൻ, കൺവീനർ കെ.എസ്.സുജിലാൽ, മദർ പി.ടി.എ പ്രസിഡൻറ് എസ്.രാജി, അസിസ്റ്റൻറ് എൻജിനിയർ നിഷാപിള്ള എന്നിവർ പങ്കെടുത്തു. 

    പി.ടി.എ പ്രസിഡൻറ് എസ്.ഹരികുമാർ സ്വാഗതവും, പ്രഥമാധ്യാപിക കുമാരി ബിന്ദു നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2018 -19 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ടിൽ നിന്നും 25 ലക്ഷവും ഉഴമലയ്‌ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരുലക്ഷം രൂപയും ഉൾപ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തിയത്.