ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 23 മരണങ്ങൾ
ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് 23 മരണങ്ങൾ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അൽഫോൺസ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കൽ സ്വദേശി പത്മനാഭൻ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബർട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകരൻ (69), അരൂർ സ്വദേശി ശാർങധരൻ (72),കോട്ടയം പേരൂർ സ്വദേശി ജോർജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുൾ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവൻ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂർ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണൻ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരൻ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവൻ (68), കണ്ണൂർ കരിവള്ളൂർ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുൾ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാൻ (69), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 859 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

