• Breaking News

    സംസ്ഥാനത്ത് ഇന്ന് പുതിയ 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

    Today, 4 new areas in the state have been added to the hotspot , www.thekeralatimes.com

    ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ വോർക്കാഡി (കണ്ടൈൻമെന്റ് സോൺ വാർഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂർ (2), മലപ്പുറം കരുവാർകുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്പോട്ടുകളാണുള്ളത്.

    അതേസമയം, സംസ്ഥാനത്ത് ഇന്ന് 5042 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.