• Breaking News

    കപ്പ പിഴുതെടുക്കാൻ ഉപകരണം; കൃഷിയിട പരീക്ഷണം നടത്തി

    ആര്യനാട്: തൊടുപുഴയിലെ ജോസ്.വി  എന്ന കർഷകൻ കണ്ടുപിടിച്ച കപ്പ പറിക്കുന്ന ഉപകരണത്തിന്റെ (അഗ്രോ ഈസി തപ്യോക്ക പ്ലക്കർ) കൃഷിയിട പരീക്ഷണം വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോക്കോട്ടേലയിൽ സുരേഷ് കുമാറിന്റെ കപ്പ കൃഷി തോട്ടത്തിൽ   മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം ഉദ്ഘാടനം ചെയ്തു. കെ.വി.കെ  അഗ്രിക്കച്ചറൽ എഞ്ചിനീയറിംഗ് സ്പെഷ്യലിസ്റ് ജി.ചിത്ര കപ്പ പറിക്കുന്ന ഉപകരണത്തിന്റെ സാധ്യതകൾ വിശദീകരിച്ചു. ഒരു മിനിറ്റിൽ മൂന്നോളം കപ്പ കേടുപാട് കൂടാതെ അനായാസേന പറിക്കാൻ സാധിക്കുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.