• Breaking News

    ജാതിയും മതവും ജാതകവും ഇനി നോക്കില്ല….എനിക്ക് കല്യാണം കഴിക്കണം; പക്ഷെ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും തയ്യാറല്ല; രഞ്ജിനി ഹരിദാസ്

    I will not look at caste, religion and horoscope anymore .I want to get married; But the woman is not ready to give up and draw the cell with her toes; Ranjini Haridas , www.thekeralatimes.com

    കേരളത്തിൽ ടെലിവിഷന്‍ അവതരണ രംഗത്ത് തന്റേതായ ശൈലികൊണ്ട് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ പുതിയ ഒരു വിശേഷം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്.”രഞ്ജിനി വിവാഹം കഴിക്കാന്‍ പോകുന്നു”, എന്ന് പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ് തന്നെ എത്തുന്നു.

    വിവാഹതിയാകണം എന്ന് പറഞ്ഞുകൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാനം ഒരു ട്വിസ്റ്റ് കൂടി ഉണ്ടെന്നുള്ളതാണ് രസകരമാക്കുന്നത്,
    ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച്‌ പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ വൈറലാവുന്നത്, ഇതുവരെ പ്രേക്ഷകര്‍ കാണാത്ത വിധത്തില്‍ സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിലാണ് രഞ്ജിനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നുഎന്നാണ് രജ്ഞിനി പറയുന്നത്.

    ഉടനെതന്നെ ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു’. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ എന്നും താരം പറയുന്നു. കൂടാതെ എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന്‍ സീതയെ കെട്ടിയ പോലെ, നളന്‍ ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല. വിവാഹജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച്‌ ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ടെന്നും താരം പറഞ്ഞു.