• Breaking News

    പെൻഷൻ മസ്റ്ററിംഗ് 15 വരെ നടത്താം

    തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ അർഹതയുള്ളവർക്ക് ഒക്‌ടോബർ 15 വരെ മസ്റ്ററിംഗ് നടത്താം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഹോം മസ്റ്ററിംഗിനും, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേനയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം.