ആനാട് ജയന് പൗരസ്വീകരണം നൽകി
നെടുമങ്ങാട്: ഇരുപത്തഞ്ചു വർഷമായി ത്രിതലപഞ്ചായത്ത് ജനപ്രതിനിധിയായിരിക്കുന്ന ആനാട് ജയന് പൗരസ്വീകരണം നൽകി. ജയൻ ആദ്യമായി ജയിച്ച ചെറുവേലി വാർഡിലാണ് പൗരാവലി സ്വീകരണം നൽകിയത്. ആനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബബീവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് ചെറുവേലി ബൂത്ത് പ്രസിഡന്റ് മോഹനൻ നായർ ആനാട് ജയനെ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അജയകുമാർ, എസ്.മുജീബ്, ആർ.ജെ.മഞ്ജു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, ആറാമ്പള്ളി വിജയരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത്തൻപാലം ഷഹീദ്, റ്റി.സിന്ധു, മുൻ ഗ്രാമപഞ്ചായത് അംഗം ഷിബു, ബാലൻനായർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ ഷീരജ് നാരായൺ, ആനാട് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

