• Breaking News

    ‘സനൂപ് പറഞ്ഞ് ഉറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും’; ഹൃദയഭേദകമായ കുറിപ്പുമായി എ. എ റഹീം

    ‘Packets confirmed by Sanoop will be collected by the rest alive and given to the hungry man’; A. with a heartbreaking note. A. Rahim , www.thekeralatimes.com

    തൃശൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ പി.യു സനൂപിന് ആദരാഞ്ജലി അര്‍പ്പിച്ച് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. തൃശൂർ മെഡിക്കൽ കോളജിൽ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത് സനൂപിന്‍റെ നേതൃത്വത്തിലായിരുന്നുവെന്നും സനൂപിനെ ഇല്ലാതാക്കിയെങ്കിലും ആ പൊതിച്ചോറുകള്‍ ഇന്നും വിശക്കുന്ന മനുഷ്യന് മുന്നിലെത്തുമെന്നും റഹീം ഫെയ്‍സ്ബുക്കില്‍ കുറിച്ചു. പതിവ് പോലെ തൃശൂർ മെഡിക്കൽ കോളജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകുമെന്നും റഹീം കുറിച്ചു.

    കരൾ പിളർക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും. കർമ്മനിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും റഹീം ഫെയ്‍സ്ബുക്കില്‍ കുറിച്ചു.

    പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ഇന്നലെ രാത്രിയാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും കൂട്ടുകാരും തിരിച്ചു വരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവെച്ചു. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.

    എ എ റഹീമിന്‍റെ കുറിപ്പിൻറെ പൂർണരൂപം:

    തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കൾ.

    ചൊവ്വന്നൂർ മേഖലാ ജോയിൻറ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആർ എസ് എസ് ക്രിമിനലുകൾ അരും കൊല ചെയ്തു.ജീവൻ നഷ്ടപ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.

    താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാർ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

    അല്പം മുൻപ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും.

    സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും.

    പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകും.

    കരൾ പിളർക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും. കർമ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകും

    തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ...

    Posted by A A Rahim on Sunday, 4 October 2020