• Breaking News

    രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കോവിഡ്

    Covid spreads rapidly in the country; The number of infected people has crossed 66 lakh and Kovid has reached 74,442 people in 24 hours , www.thekeralatimes.com

    രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഈ സമയത്ത് 903 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

    പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി ഉയര്‍ന്നു. ഇതില്‍ 9,34,427 പേര്‍ ചികിത്സയിലാണ്. 55,86,704 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,02,685 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

    ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസില്‍ 7,636,912 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

    ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.