നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമണത്തിനിരയായ നടിയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വിചാരണക്കോടി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നേരത്തെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ മോശമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.