• Breaking News

    ഹത്രാസ് കേസ് സി.ബി.ഐ അന്വേഷിക്കും ; ഉത്തർ പ്രദേശ് മുഖ്യമന്ത്രി

    CBI to probe Hathras case; Chief Minister of Uttar Pradesh , www.thekeralatimes.com

    ലക്‌നൗ :
    ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന്​ സർക്കാർ ശിപാർശ. ഇക്കാര്യം സംബന്ധിച്ച് യോഗി ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്​. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹത്രാസ് ജില്ലയിൽ ക്രൂരമായ പീഡനത്തിനിരയായി 19 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം കനക്കവേയാണ് പുതിയ തീരുമാനം വന്നത്.