കുസാറ്റ്: ക്ലര്‍ക്ക് പരീക്ഷാ പരിശീലനം
കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്‌മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ പരിശീലനം നല്‍കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 10 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും അവസരം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2576756.

