• Breaking News

    കേരളത്തിനായി സീ എന്റർടൈൻമെന്റ് 25 ആംബുലൻസുകളും 4,000 പിപിഇ കിറ്റുകളും സംഭാവന ചെയ്തു

    തിരുവനന്തപുരം: കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക സംസാരിച്ചു. കോവിഡ് മുന്‍കരുതലുകളോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ശൈലജ സ്വീകരിച്ചു. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള ജനതയ്ക്കുള്ള ഈ സഹായം.




    'കോവിഡ് മഹാമാരിയില്‍ പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഞങ്ങള്‍ സംഭാവന ചെയ്ത ഈ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,' ചടങ്ങില്‍ സംസാരിച്ച സീ എന്റര്‍ടൈന്‍മെന്റ് മേധാവി പുനിത് ഗോയങ്ക പറഞ്ഞു.