ഉത്തർപ്രദേശ് പോലീസ് അതിക്രമം; പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
നെടുമങ്ങാട്: ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടന്ന പോലീസ് അതിക്രമത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശേഖരൻ, ഡി.സി.സി മെമ്പർ രഘുനാഥൻ നായർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വേട്ടമ്പള്ളി സനൽ, കല്ലിയോട് ഭുവനേന്ദ്രൻ, ഇര്യനാട് രാമചന്ദ്രൻ, വേങ്കവിള എൻ.രാജശേഖരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ ഷീരജ് നാരായൺ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജി.ചിത്രരാജൻ, മൂഴി സുനിൽ, വേണുഗോപാൽ, കുളപ്പള്ളി അജി, വേങ്കവിള സുരേഷ്, സതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

