• Breaking News

    ടാപ്പിയൊക്ക മസാല ചിപ്സ് വിപണനോദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു

    തിരുവനന്തപുരം: കരകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിതോദയം ഫാർമർ  പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ഉത്പന്നമായ ടാപ്പിയൊക്ക മസാല ചിപ്സിന്റെ വിപണന ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നബാർഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് മാനേജർ ജി.എസ്.അനീഷ്കുമാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബി.ബിജു എന്നിവർക്ക് കൈമാറി നിർവ്വഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഹരിതോദയം ഡയറക്ടറുമായ ബി.ഷാജു, സിസ്സ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ്കുമാർ, ഹരിതോദയം ചെയർമാൻ ഡോ.സി.എസ് രവീന്ദ്രൻ, ജി.മാധവൻകുട്ടി, എസ്.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. 

    നബാർഡിന്റെ സഹായത്തോടെ സിസ്സയുടെ (സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ)  നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന ഹരിതോദയം ഫാർമർ  പ്രൊഡ്യൂസർ കമ്പനിയുടെ അംഗങ്ങളായ അരുവിക്കര, കരകുളം പഞ്ചായത്തിലെ  കർഷകർ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച മരച്ചീനി ഉപയോഗിച്ചാണ് ചിപ്സ് നിർമ്മിച്ചത്. ആകർഷകമായ നൈട്രജൻ നിറച്ച പാക്കറ്റിൽ ലഭ്യമാക്കിയ വളരെ നേർത്ത   മരിച്ചീനി ചിപ്സ് ഇന്ന് വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ഗുണനിലവാരം ഏറിയതാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു.

    Minister EP Jayarajan inaugurated the marketing of tapioca masala chips , www.thekeralatimes.com

    കേരളത്തിൽ സുലഭമായ മരിച്ചീനി മൂല്യവർദ്ധിത  ഉല്പന്നമായ് മാറ്റുന്നതിലൂടെ  സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ഒരു മുതൽകൂട്ടാകുകയാണ്‌ ഈ സംരംഭം. ഫാർമർ പ്രൊഡ്യൂസർ കമ്പനി കർഷകരുടെ വിളകൾക്ക് മികച്ച വില നൽകി ശേഖരിക്കുന്നതിനോടെപ്പം മൂല്യ വർദ്ധനത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതം അംഗങ്ങളായ കർഷകർക്ക് തന്നെ വിതരണം ചെയ്യുകയാണ് പതിവ്.