• Breaking News

    ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതർ 65 ലക്ഷം കവിഞ്ഞു; രാജ്യത്ത് 24 മണിക്കൂറിനിടെ 75,829 പേർക്ക് രോഗം, മരണം 940

    Covid victims in India exceed 65 lakh; In 24 hours, 75,829 people fell ill and died 940 in the country , www.thekeralatimes.com

    ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനെടെ 75,829 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

    ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 940 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,01,782. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,37,625 പേർ ചികിത്സയിലാണ്.

    ഇതുവരെ 55,09,967 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.

    ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 14,30,861 ആയി. ആന്ധ്രാപ്രദേശിൽ 7,13,014 കേസുകളും കർണാടകയിൽ 6,30,516 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    തമിഴ്നാട്ടിൽ 6,14,507 പേർക്കാണ് രോഗം. 4,10,626 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ ഇതുവരെ 2,87,930 കേസുകൾ റിപ്പോർട്ട് ചെയ്തു.