• Breaking News

    അടുത്ത ബന്ധുവായ യുവതിയെ സ്വന്തമാക്കാന്‍ ദന്തഡോക്ടര്‍ കളിച്ചത് സൈക്കോ തന്ത്രങ്ങള്‍ : ഭാര്യയേയും ഭര്‍ത്താവിനേയും തമ്മില്‍ തെറ്റിച്ച് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്‍ സുബു സൈക്കോ ആണെന്ന് പൊലീസ്

    Psycho tricks played by the dentist to get the next of kin: Subu Psycho, a dentist at the Trivandrum Medical College, said that he had spread morphed nude pictures of the woman between his wife and husband. , www.thekeralatimes.com

    തിരുവനന്തപുരം :
    അടുത്ത ബന്ധുവായ യുവതിയെ സ്വന്തമാക്കാന്‍ ദന്തഡോക്ടര്‍ കളിച്ചത് സൈക്കോ തന്ത്രങ്ങള്‍. ഭാര്യയേയും ഭര്‍ത്താവിനേയും തമ്മില്‍ തെറ്റിച്ച് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്‍ സുബു സൈക്കോ ആണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡോക്ടര്‍ വിചിത്രമായ വ്യക്തിത്വത്തിനുടമയെന്നാണ് പൊലീസ് പറയുന്നത്.

    അടുത്ത ബന്ധുവായ യുവതിയുടെ ചിത്രമാണ് സുബു സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍ വഴി പ്രചരിപ്പിച്ചത്. ജാസ്മീര്‍ഖാന് ഗുണ്ടാ ബന്ധങ്ങളും ഉണ്ട്. യുവതിയുടെ ദാമ്പത്യ ബന്ധം തകര്‍ക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. യുവതിയെ ഭര്‍ത്താവ് ഡിവോഴ്സ് ചെയ്യുമെന്നും അപ്പോള്‍ രക്ഷകന്‍ ചമഞ്ഞ് യുവതിയെ തന്റെ ഇംഗികങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുമായിരുന്നു ഇയാളുടെ പദ്ധതി.

    വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവര്‍ അറസ്റ്റിലായത്. വ്യാജ ചിത്രങ്ങള്‍ നിര്‍മ്മിച്ച് സുബു നല്‍കിയത് ജാസ്മീര്‍ ഖാന്റെ കയ്യിലായിരുന്നു. ഇയാളാണ് വ്യാജ സിം കാര്‍ഡിലൂടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കിയതാകട്ടെ ശ്രീജിത്തും. ജസീര്‍ ഖാനെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാന്‍ ദന്ത ഡോക്ടര്‍ നിയോഗിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെയും മറ്റു ബന്ധുക്കളുടെയും മൊബൈല്‍ നമ്ബറുകളും നല്‍കി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതോടെ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാമെന്നായിരുന്നു ഡോക്ടറുടെ പ്രതീക്ഷ. ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അതിനിര്‍ണ്ണായകമായത്.