മുന്നാക്ക സംവരണത്തില്‍ പ്രതികരിച്ച് സിപിഐഎം; വര്‍ഗീയത കലര്‍ത്തുന്നത് അപലപനീയം
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണ്. നിലവിലെ സംവരണ ആനുകൂല്യങ്ങള്‍ക്ക് കുറവൊന്നും വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കുന്നതെന്നും സെക്രട്ടേറിയറ്റ്.
ഭരണഘടനാഭേദഗതിയോടെ സംവരണം 60 ശതമാനമായി. 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.